Quantcast

ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നു; പിടിയിലാകുന്നവർ കൂടുതലും പ്രവാസികൾ

യാചന 100 റിയാൽ വരെ പിഴയും മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണ്

MediaOne Logo

Web Desk

  • Published:

    20 March 2025 3:14 PM

ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നു; പിടിയിലാകുന്നവർ കൂടുതലും പ്രവാസികൾ
X

മസ്‌കത്ത്: ഒമാനിൽ ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം. വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും യാചന വർദ്ധിച്ചുവരുന്നതായാണ് മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചത്. പിടിയിലാവുന്നരിൽ ഭൂരിഭാഗവും പ്രവാസികളണെന്നും മന്ത്രാലയം പറയുന്നു. കഴിഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി ഇക്കാര്യം വെളിപ്പെടുത്തിയത്. യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം റോയൽ ഒമാൻ പൊലീസിനാണ്. യാചനയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികൾ യഥാർത്ഥ ആവശ്യം കൊണ്ടല്ല, മറിച്ച് ഒരു തൊഴിലായിട്ടാണ് അത് ചെയ്യുന്നതെന്നും ഷാബിബി പറഞ്ഞു.

അതേസമയം, പൊതു സ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രേസിക്യൂഷൻ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചന നടത്തുന്നത് സാമൂഹിക പ്രതിഛായയെ മോശമായി ബാധിക്കുമെന്നും ഇത് നിയമപരമായി കുറ്റകരവുമാണെന്നും പബ്ലിക് പ്രേസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളെയും മറ്റുള്ളരെയും യാചനക്കായി ഉപുയാഗപ്പെടുത്തുന്നത് 100 റിയാൽ പിഴയും മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്നന കുറ്റ കൃത്യമാണ്. യാചന ആവർത്തിച്ച് പിടിക്കപ്പെട്ടാൽ ആറ് മാസത്തിനും രണ്ട് വർഷത്തിനും ഇടയിലുള്ള തടവ് ശിക്ഷയാണ് ലഭിക്കുക. അത്യാവശ്യം കാരണമാണ് യാചന നടത്തിയതെന്നും ജീവിക്കാൻ മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലെന്നും തെളിയിക്കാൻ കഴിയുന്നവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കും. വിദേശികളാണെങ്കിൽ അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുക.

TAGS :

Next Story