'ഭാരത് ജോഡോ യാത്ര'; ഐ.ഒ.സി സലാല സൗഹൃദ സദസ്സ് ഒരുക്കി | 'Bharat Jodo Yatra'; IOC Salalah prepared friendly audience

'ഭാരത് ജോഡോ യാത്ര'; ഐ.ഒ.സി സലാല സൗഹൃദ സദസ്സ് ഒരുക്കി

MediaOne Logo

Web Desk

  • Published:

    12 Feb 2023 5:53 AM

ഭാരത് ജോഡോ യാത്ര;   ഐ.ഒ.സി സലാല സൗഹൃദ സദസ്സ് ഒരുക്കി
X

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാല സൗഹൃദ സദസ്സ് ഒരുക്കി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ സംഘടിപ്പിച്ച പരിപാടി സെന്റ് ജോൺസ് യാക്കോബായ സിറിയൻ ചർച്ച് വികാരി ഫാദർ ജോബി ജോസ് ഉദ്ഘാടനം ചെയ്തു. അവനവനിലേക്ക് ചുരുങ്ങുന്ന വർത്തമാന കാലത്ത് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇത്ര ദൂരം നടന്നു തീർത്ത രാഹുലിനെ രാജ്യം നന്ദിയോടെ സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായിരുന്നു. ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. വർക്കിങ് കമ്മിറ്റി അംഗം റിസാൻ മാസ്റ്റർ വിഷയാവതരണം നടത്തി. ഇന്ത്യ എന്ന ആശയത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യയിലെ സഹസ്ര കോടി മനുഷ്യർക്ക് പ്രതീക്ഷ നൽകാൻ ഈ യാത്രക്കായെന്നും അദ്ദേഹം പറഞ്ഞു.



വിവിധ സംഘടനാ നേതാക്കളായ സി.വി സുദർശൻ, ഷബീർ കാലടി, കെ. ഷൗക്കത്തലി, നാസറുദ്ദീൻ സഖാഫി, എ.പി കരുണൻ, കെ.കെ രമേശ് കുമാർ, ഗിരിജ വല്ലഭൻ നായർ, റസ്സൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ധീഖ്, ഇബ്രാഹിം വേളം, മത്തായി മണ്ഡപത്തിൽ, എന്നിവർ സംസാരിച്ചു. ഡോ. കെ. സനാതനനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിയാവുൽ ഹക്ക് ലാരി, ജിജി കാസിം, രമേഷ് കുമാർ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ അബ്ദുസ്സലാമിനെ ചടങ്ങിൽ അനുസ്മരിച്ചു. ഐ.ഒ.സി കോ കൺവീനർ ഹരികുമാർ ഓച്ചിറ സ്വാഗതവും ട്രഷറർ ഷിജിൽ നന്ദിയും പറഞ്ഞു. അനീഷ് ബി.വി, ശ്യാം മോഹൻ, രാഹുൽ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. ബാലചന്ദ്രൻ, സജീവ് ജോസഫ്, ഗോപൻ അയിരൂർ, ജാഫർ മൂസ, സുഹൈൽ, ഫിറോസ്, ഡെന്നി, സരീജ്, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story