ഒമാനിലെ ഇന്ത്യൻ എംബസിയുടെ രക്തദാന ക്യാമ്പയിന് തുടക്കമായി
റമദാൻ മാസത്തിൽ അനുഭവപ്പെടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ആണ് ഇന്ത്യൻ എംബസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി നടത്തുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി.റമദാൻ മാസത്തിൽ അനുഭവപ്പെടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ആണ് ഇന്ത്യൻ എംബസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഒമാൻ ആരോഗ്യ മന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏപ്രില്‍ 19 വരെ നടക്കുന്ന ക്യാമ്പയിനില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ എംബസിയിലെത്തി രക്തം ദാനം ചെയ്യാം. ഒമാനിലെ ഇന്ത്യൻ സമൂഹം ഡ്രൈവിങിൽ പങ്കാളികളായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങളെ പിന്തുണക്കാൻ ഒമാനിലെ ഇന്ത്യൻ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ എംബസി വിശുദ്ധ റംസാൻ മാസത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.1500ലധികം ആളുകളുടെ പങ്കാളിത്തത്തോടെ 1397 യൂണിറ്റ് രക്തമാണ് കഴിഞ്ഞ വർഷം സംഭാവന ചെയ്തത്. ഈ വർഷം ഇതിൽ കൂടുതൽ രക്തംദാനം ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് സംഘാടകർ.
Adjust Story Font
16