ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
ഇരിങ്ങാലക്കുട സ്വദേശി ഷർജ, കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ് എന്നിവരാണ് മരിച്ചത്.
മസ്‌കത്ത്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്‌വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തൃശൂർ ഇരിങ്ങാല്ലകുട നോർത്തിലെ മുതുപറമ്പിൽ വീട്ടിൽ മജീദയാണ് മരണപ്പെട്ട നഴ്‌സുമാരിലൊരാൾ. ഇവരുടെ ഭർത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു.
കൊല്ലം വളത്തുങ്ങൽ ബാപ്പുജി നഗറിലെ എ.ആർ മൻസിൽ സ്വദേശി ശർജയാണ് മരിച്ച മറ്റൊരു നഴ്‌സ്. ഇവരും ഇതേ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് . മരിച്ച മൂന്നമത്തെയാൾ അമാനി ഈജ്പ്ത് സ്വദേശിയാണ്. പരിക്കേറ്റ രണ്ട് നഴ്‌സുമാർ മലയാളികളാണ് ഇതിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്. റോയൽ ഒമാൻ പൊലീസും ഹെൽത്ത് മിനിസ്ട്രിയും അടിയന്തിര ഇടപെടലുകൾ നടത്തിയിരുന്നു.
Adjust Story Font
16