Quantcast

ഇന്ന് വൈകുന്നേരം മുതൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

'ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ ആഘാതം'

MediaOne Logo

Web Desk

  • Published:

    14 Oct 2024 12:56 PM GMT

Chance of rain and flooding from this evening onwards: Oman Meteorological Centre
X

മസ്‌കത്ത്: ഇന്ന് വൈകുന്നേരം മുതൽ നിരവധി ഗവർണറേറ്റുകളിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സിഎഎയിലെ നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, 17-22 നോട്ട്‌സിന് ഇടയിലുള്ള കാറ്റിനൊപ്പമുള്ള ഉഷ്ണമേഖലാ ന്യൂനമർദം തിങ്കളാഴ്ച (ഒക്ടോബർ 14) വൈകുന്നേരം മുതൽ നിരവധി ഗവർണറേറ്റുകളെ ബാധിക്കുമെന്ന് പ്രവചിക്കുന്നു. ഒക്ടോബർ 15-16 ചൊവ്വ, ബുധൻ ദിവസങ്ങളിൽ (40-90) മില്ലിമീറ്റർ വരെ വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര മഴ മൂലം വാദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

അൽ വുസ്ത, സൗത്ത് ഷർഖിയ, സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, നോർത്ത് ബാത്തിന, ദോഫാർ, അൽ ബുറൈമി, അൽ വുസ്ത, മസ്‌കത്ത്, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത.

TAGS :

Next Story