ഒമാനിൽ ഇന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ഒമാനിലെ സദഹ് -റഖ്‌യൂത് പ്രദേശങ്ങളിൽ മഴ പെയ്തു
ഒമാനിൽ ഇന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ദോഫാർ, അൽവുസ്ത, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിലും ഹജർ പർവതത്തിലുമാണ് മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ബുറൈമി, ദാഹിറ, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ അർധ രാത്രി മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങൾക്കും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
അതേസമയം, ഒമാനിലെ സദഹ് -റഖ്‌യൂത് പ്രദേശങ്ങളിൽ മഴ പെയ്തു. റഖ്‌യൂത് സ്‌റ്റേറ്റിലെ തീരപ്രദേശങ്ങളിലും പർവതങ്ങളിലും കനത്തതും മിതമായതുമായ മഴയാണ് പെയ്തത്. ദോഫാർ ഗവർണറേറ്റിലെ സദഹ് വിലായത്തിൽ മിതമായതോ നേരിയതോ ആയ മഴയാണ് പെയ്തത്. നസ് മേഖലയിലാണ് മഴ പ്രധാനമയും ലഭിച്ചത്. ഇത് മലയോര മേഖലയിൽ വാദികളുടെ ഒഴുക്കിനും നിരവധി വെള്ളച്ചാട്ടങ്ങൾ ആരംഭിക്കുന്നതിനും കാരണമായി.
അതിനിടെ, ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും താഴ്വരകൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും കടലിൽ പോകരുതെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏത് നാശനഷ്ടങ്ങളും നേരിടാൻ സംസ്ഥാനത്തെ എല്ലാ സേവന മേഖലകളും സജ്ജമാണെന്ന് സദഹ് ഗവർണർ പറഞ്ഞു. കൂടാതെ സിവിൽ ഏവിയേഷൻ അതോറിറ്റിയും അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ദേശീയ കേന്ദ്രവും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
Adjust Story Font
16