ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനിലെ വിശ്വാസികൾ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു: | CHERIYA PERUNNAL MUSCAT

ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനിലെ വിശ്വാസികൾ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു:

പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം ആയിരകണക്കിനാളുകൾ ആണ് പെങ്കടുത്ത്.

MediaOne Logo

Binu S Kottarakkara

  • Published:

    10 April 2024 5:07 PM

ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനിലെ വിശ്വാസികൾ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു:
X

വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ വിശ്വാസി സമൂഹം ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാൻന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.വർഷങ്ങൾക്ക് ശേഷം ആണ് ഗൾഫ് രാജ്യങ്ങളോടും കേരളത്തോട് ഒരുമിച്ച് ഒമാനിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.മസ്കത്ത്, സീബ്,നിസ്വ,ഖദറ തുടങ്ങി ഒമാൻന്റെ വിവിധ ഭാഗങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടന്നു.പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം ആയിരകണക്കിനാളുകൾ ആണ് പെങ്കടുത്ത്.

ഒമാൻന്റെ വിവിധ സഥലങ്ങളിൽ നടന്ന ഈദ് ഗാഹിന് നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകി. മബേല മാൾ ഓഫ് മസ്കത്തിനു സമീപം നടന്ന ഈദ് ഗാഹിന് പണ്ഡിതനും പ്രഭാഷകനുമായ സി.ടി. സുഹൈബ്, ഗാല അൽ റുസൈഖി ഗൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ അസീസ് വയനാട് നേതൃത്വം നൽകി.പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികൾ ഇൗദ്ഗാഹുകളിൽ നിന്ന് പിരിഞ്ഞത്.

TAGS :

Next Story