Quantcast

‘ഖരീഫ് ദോഫാര്‍’ ആകർഷകമാക്കാൻ ചോക്ലേറ്റ് എക്സിബിഷൻ

MediaOne Logo

Web Desk

  • Published:

    23 Jun 2023 5:13 AM GMT

Chocolate exhibition
X

സലാല ഇന്റർനാഷണൽ ചോക്ലേറ്റ് എക്സിബിഷൻ (ചോക്കോ സ്പ്രേ) പോലുള്ള നിരവധി പ്രത്യേക പ്രദർശനങ്ങളും ഖരീഫ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും . ഇതിൽ അന്താരാഷ്‌ട്ര ചോക്ലേറ്റ് കമ്പനികളുടെ പ്രദർശനങ്ങൾ, 100 ചോക്ലേറ്റ് രൂപങ്ങൾ, അന്താരാഷ്ട്ര വിദഗ്ധർ അവതരിപ്പിക്കുന്ന ചോക്ലേറ്റ് രൂപങ്ങളുടെ തത്സമയ അവതരണവും ഇതിന്‍റെ ഭാഗമായയുണ്ടാകും. ജ്വല്ലറി എക്സിബിഷൻ, ഗൾഫ് പെർഫ്യൂം എക്സിബിഷൻ, ഗൾഫ് ഫാഷൻ എക്സിബിഷൻ എന്നിവയും നടത്തും.

സലാല പാർക്കിൽ നടക്കുന്ന ‘ലൈറ്റ് പാർക്കിൽ’ തിയേറ്റർ, പ്രകാശിത പൂന്തോട്ടം, പക്ഷികൾ, കഫേകൾ, റസ്റ്ററന്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവക്കായി ഒരു കോർണറും ഒരുക്കിയിട്ടുണ്ടാകും.

ഗാർഡൻ ഓഫ് ഹാപ്പിനസിൽ ‘സലാല ഈറ്റ് - പീപ്പിൾസ് കിച്ചൻ’ സംഘടിപ്പിക്കും. ഇതിൽ നിരവധി അന്താരാഷ്ട്ര റസ്റ്റാറന്റുകളും കഫേകളും, അന്താരാഷ്ട്ര പാചകക്കാരുടെ സാന്നിധ്യത്തിൽ പാചക മത്സരവും (സലാല ഷെഫ്) നടക്കും.

അൽ മൊറൂജ് തിയേറ്ററിൽ, നിരവധി കലാകച്ചേരികളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ, പ്രാദേശികവും അന്തർദേശീയവുമായ നിരവധി നാടക പ്രകടനങ്ങൾ എന്നിവ അരങ്ങേറും.

പ്രത്യേക പരിശീലകരുടെ മേൽനോട്ടത്തിൽ അൽ ദഹാരിസ് ബീച്ചിൽ കപ്പൽയാത്ര, കയാക്കുകൾ, തുഴച്ചിൽ ബോട്ടുകൾ തുടങ്ങി നിരവധി കായിക മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഖരീഫ് ദോഫാർ സാക്ഷ്യം വഹിക്കും. മിർബത്തിലെ വിലായത്തിലെ അൽ ദുമ്മർ ബീച്ച് ദോഫാർ അന്താരാഷ്ട്ര റേസിങ് മത്സരത്തിനും ആതിഥേയത്വം വഹിക്കും

TAGS :

Next Story