Quantcast

പ്രത്യാശയുടെ സന്ദേശം പകർന്ന് ഒമാനിലെ ക്രൈസ്തവസമൂഹം ഈസ്റ്റർ ആഘോഷിച്ചു

ഈസ്റ്ററിന്റെ ഭാഗമായി ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു

MediaOne Logo

Web Desk

  • Published:

    31 March 2024 5:14 PM GMT

Easter in Oman
X

Representative Image

മസ്കത്ത്: പ്രത്യാശയുടെ സന്ദേശം പകർന്ന് ഒമാനിലെ ക്രൈസ്തവ സമൂഹം ഈസ്റ്റർ ആഘോഷിച്ചു. ഈസ്റ്ററിന്റെ ഭാഗമായി ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു.

മസ്കത്ത്, ഗാലാ, സലാല, സുഹാർ എന്നിവടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഭക്തിനിർഭരമായ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമ്മികത്വം വഹിച്ചു. പ്രത്യേക പ്രാർത്ഥനകളിലും ആരാധനയിലും പങ്കെടുക്കാൻ ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം ധാരാളം വിശ്വാസികളാണ് ദേവാലയങ്ങളിൽ എത്തിച്ചേർന്നത്.

വിശ്വാസികളുടെ അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. കുരിശുമരണത്തിന് ശേഷം യേശു ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന ഈസ്റ്റർ പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്.

മെത്രാപ്പോലീത്തമാരും വൈദികരും ദേവാലയങ്ങളിൽ പ്രസംഗിച്ചു. ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് ആരാധനാ കർമങ്ങൾ നടന്നത്.

TAGS :

Next Story