സിജി സലാല വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ(സിജി) സലാല ചാപ്റ്റർ പരിശീലന പരിപാടി സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ 'സംഘർഷമുക്ത സന്തോഷ ജീവിതം' എന്ന തലക്കെട്ടിൽ നടന്ന പരിപാടിക്ക് ട്രെയ്‌നർ റൗജിഷ തൻസിൽ നേതൃത്വം നൽകി.
സിജി സീനിയർ വിഷനറി ഡോ. വി.എസ് സുനിൽ പരിപാടി ഉദ്ഘടനം ചെയ്തു. ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഡോ. അബൂക്കർ സിദ്ദിഖ്, ഡോ. നിഷ്താർ എന്നിവർ ചേർന്ന് ഉപഹാരം നൽകി. ശിഹാബ് കാളികാവ് സ്വാഗതവും ഡോ. ഷാജിദ് മരുതോറ നന്ദിയും പറഞ്ഞു.
മുനവ്വിർ വടകര, സാജിദ് ഖാൻ, റിസ്‌വാൻ മാസ്റ്റർ, ഷമീം കളത്തിൽ, ഫിറോസ് റഹ്മാൻ, സെയ്ത് മുക്താർ, ഷൗക്കത്ത് വയനാട് എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16