Quantcast

ദോഫാറിലും സലാലയിലും കടകളിൽ നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 4,431 നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി

ഉപഭോക്തൃ സംരക്ഷണ നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 5:33 PM GMT

ദോഫാറിലും സലാലയിലും കടകളിൽ നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 4,431 നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി
X

മസ്കത്ത്: ഒമാനിൽ 2024 ൻ്റെ ആദ്യപാദത്തിൽ ദോഫാറിലെയും സലാലയിലെയും കടകളിൽ നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 4,431 നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 9,605 പരിശോധനകളെ തുടർന്നാണ് വസ്തുകൾ പിടിച്ചെടുത്തത്. കൂടാതെ ഇക്കാലയളവിൽ 22,000 റൂബിയിൽ കൂടുതൽ അതോറിറ്റി തിരിച്ചുപിടിച്ചു.

വിപണി നിരീക്ഷിക്കുന്നതിലും അനധികൃത സാധനങ്ങൾ നീക്കം ചെയ്യുന്നതിലുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധത അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘകർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഉപഭോക്താക്കൾ അതോറിറ്റിയുടെ ഔദ്യോഗിക ചാനലിലൂടെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story