ഗ്രീൻ ഹൈഡ്രജൻ മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തും; ഒമാനും ബെൽജിയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഒമാൻ സുൽത്താന്റെ ബെൽജിയം സന്ദർശനത്തിനിടെയാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്
മസകത്ത്: ഗ്രീൻ ഹൈഡ്രജൻ മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ബെൽജിയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ സുൽത്താന്റെ ബെൽജിയം സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഹൈഡ്രജൻ ഒമാനും ബെൽജിയം ഹൈഡ്രജൻ കൗൺസിലും ഒപ്പുവച്ച ധാരണാപത്രം ആഗോള ഹൈഡ്രജൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബന്ധതയെ ചൂണ്ടിക്കാട്ടുന്നു.
ധാരണപത്രത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ ഹൈഡ്രജൻ ഉദ്പാദനം, ഷിപ്പിങ്, ടെർമിനൽ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യമൊരുക്കൽ, സാങ്കേതിക വികസനം, വിജ്ഞാന കൈമാറ്റം എന്നിവയിൽ സഹകരിക്കും. യൂറോപ്പിലെ ഹൈഡ്രജൻ ഹബ്ബായ ബെൽജിയവുമായുള്ള സഹകരണത്തിൽ ഈ മേഖലയിൽ ഒമാന് കൂടുതൽ നേട്ടം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16