ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു
സർക്കാർ സ്ഥാപനങ്ങൾ നൂറ്ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പൂർണശേഷിയോടെ പ്രവർത്തിപ്പിക്കാനും അനുമതി നൽകി
ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. രോഗ വ്യാപന പശ്ചാതലത്തിൽ താൽകാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാനിൽ ജുമുഅ നമസ്‌കാരത്തിനു അമ്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. ദൈനംദിനേയുള്ള പ്രാർത്ഥനയ്ക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ നിശ്ചിയിച്ചിട്ടുള്ള കേവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. സർക്കാർ സ്ഥാപനങ്ങൾ നൂറ്ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പൂർണശേഷിയോടെ പ്രവർത്തിപ്പിക്കാനും അനുമതി നൽകി.
കഴിഞ്ഞ രണ്ട് ആഴ്ചയായി 50 ശതമാനം ജീവനക്കാരെവെച്ചുകൊണ്ടായിരുന്നു സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. പൊതുഹാളുകളിലും മറ്റും 70 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പരിപാടികൾ നടത്താം. രണ്ട് വാക്‌സിൻ എടുത്തവർക്കേ പ്രവേശനാനുമതി നൽകാൻ പാടുള്ളൂ. മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. സമാനമായ രീതിയിൽ അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും ഹാളുകളിൽ നടത്താം. 12 വയസും അതിനുമുകളിലുള്ള എല്ലാ പൗരന്മാരും മൂന്നാം ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
Adjust Story Font
16