Quantcast

മലപ്പുറം കുറ്റിപ്പുറം സ്വദേശി സി.പി മുഹമ്മദ് ഒമാനിൽ മരിച്ചു

സുഹാർ ഫലജിൽ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Sep 2024 9:12 AM GMT

മലപ്പുറം കുറ്റിപ്പുറം സ്വദേശി സി.പി മുഹമ്മദ് ഒമാനിൽ മരിച്ചു
X

മസ്‌കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി മുഹമ്മദ് (56) ആണ് മരിച്ചത്. 12 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പിതാവ്:ഹൈദ്രു. മാതാവ്:കദിയാമു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഫാസിൽ (ഖത്തർ), സൽമാനുൽ ഫാരിസ് (ദുബൈ), സഫുവാൻ, ഫവാസ്. അലൂഫ് മുഹമ്മദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ .എം.സി.സി പ്രവർത്തകർ പറഞ്ഞു.

TAGS :

Next Story