ഒമാനിൽ അസംസ്കൃത എണ്ണ വില കുറഞ്ഞു
തിങ്കളാഴ്ച 109.91 ഡോളറായിരുന്നു എണ്ണ വില ചൊവ്വഴ്ച ബാരലിന് 100 ഡോളറിലേക്ക് താഴ്ന്നു
ഒമാൻ അസംസ്കൃത എണ്ണ വില കുറഞ്ഞു. തിങ്കളാഴ്ച 109.91 ഡോളറായിരുന്നു എണ്ണ വില ചൊവ്വഴ്ച ബാരലിന് 100 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 9.91ഡോളറാണ് കുറഞ്ഞിരിക്കുന്നത്.
റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. കഴിഞ്ഞ മാസം 28ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ ചില രാജ്യങ്ങളടെ എണ്ണ വില 100 ഡോളറിന് താഴെയെത്തിയിട്ടുണ്ട്.
ഒമാൻ എണ്ണ വില കഴിഞ്ഞ ആഴ്ച 127.71 ഡോളർ വരെ എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒമാൻ എണ്ണ വിലയിൽ 27 ശതമാനം കുറവാണുണ്ടായത്. ആഗോള മാർക്കറ്റിൽ എണ്ണ വില ബാരലിന് 139 ഡോളർ വരെ എത്തിയിരുന്നു. ഇതോടെ സ്വർണ വിലയുടെ ഗ്രാഫും താഴേക്ക് ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.
ഇറാനുമായുള്ള ആണവ കരാറിൽ ഉടൻ ഒപ്പിടണമെന്നുള്ള റഷ്യയുടെ ആവശ്യമാണ് വില കുറയാനുള്ള പ്രധാന കാരണം. അതോടൊപ്പം ചൈനയിൽ വീണ്ടും ലോക് ഡൗൺ ആരംഭിച്ചതിനാൽ എണ്ണ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ചൊവ്വാഴ്ച ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് അൽപം ഉയരുകയാണുണ്ടായത്. ചൊവ്വാഴ്ച റിയാലിന് 198.50 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
Adjust Story Font
16