മസ്കത്ത് നൈറ്റ്സിന് തിരശീല വീണു
17 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ നിരവധി വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറി
ഒമാന്റെ തലസ്ഥാന നഗരിയിൽ നടന്നുവന്ന മസ്കത്ത് നൈറ്റ്സ് സമാപിച്ചു. 17 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ നിരവധി വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഒമാനി പരമ്പരാഗത കലാരൂപങ്ങളെ അടുത്തറിയാനുള്ള വേദിയായിരുന്നു മസ്കത്ത് നൈറ്റ്സ്. എല്ലാവരെയും ഒരുപോലെ ആകർഷിച്ച ആഘോഷ നഗരി പ്രവൃത്തി ദിനങ്ങളിലും നിറഞ്ഞു കവിഞ്ഞിരുന്നു.
മസ്കത്തിലെ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലുവേദികളിലായിരുന്നു ഫെസ്റ്റിവൽ. ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. ഈ വർഷത്തെ പരിപാടികളിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നുനസീം ഗാർഡനിലെ "ഹെറിറ്റേജ് വില്ലേജ് .കോവിഡ് നിയന്ത്രണങ്ങളെടുത്ത് കളഞ്ഞതിനു ശേഷമുള്ള ആദ്യഫെസ്റ്റിവൽ ആയതിനാൽ ഇത്തവണ കൂടുതൽ ആളുകൾ ഫെസ്റ്റിവലിനെത്തി.
Adjust Story Font
16