ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
ഇന്ത്യ, പാകിസ്താൻ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങികൊണ്ടിരിക്കുന്നത്
അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം, കാറ്റിന്‍റെ പരോക്ഷമായ സ്വാധീനത്തിന്‍റെ ഫലമായി ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒമാനിൽ നിന്ന് 770 കിലോമീറ്റർ അകലെയാണ് ബിപോർജോയ്’ചുഴലിക്കാറ്റിന്റെ കേന്ദ്രം. ഇന്ത്യ, പാകിസ്താൻ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങികൊണ്ടിരിക്കുന്നത്. ജൂൺ 15ന് ഇന്ത്യയുടെ ഗുജറാത്ത്, പാകിസ്താന്‍റെ കറാച്ചി എന്നീ പ്രദശേങ്ങളിൽ കാറ്റ് കരതൊടാൻ സാധ്യതയുണ്ട്. ഒമാനിൽ ‘ബിപോർജോയ്’ നേരിട്ട് ഒരു സ്വാധീനവും ചെലുത്തില്ല എന്നും അധികൃതർ വ്യക്തമാക്കി. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്ധമാകും.
തിരമാലകൾ മൂന്നുമുതൽ ആറു മീറ്റർ വരെ ഉയർന്നേക്കാം. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ദുര്‍ബലമാവുകയും ഒമാന്‍ തീരത്ത് നിന്നും പാക്കിസ്ഥാന്‍ തീരത്തേക്ക് അകലുകയും ചെയ്തെങ്കിലും ഒമാനിലെ ചില ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു.
Adjust Story Font
16