തേജ് ചുഴലിക്കാറ്റ്: ഒമാനിൽ തീര പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു
ദോഫാറിലുടനീളം ഷെൽട്ടറുകളും ഒരുക്കിയിട്ടുണ്ടെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
തേജ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഹലാനിയത്ത് ഐലൻഡ്‌സ്, സലാല, റഖ്യുത്, ധൽകോട്ട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) തീരുമാനിച്ചു. ദോഫാർ, വുസ്ത എന്നിവിടങ്ങളിലെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിറ്റി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് സ്ഥിരീകരിച്ചു. ദോഫാറിലുടനീളം ഷെൽട്ടറുകളും ഒരുക്കിയിട്ടുണ്ടെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
Next Story
Adjust Story Font
16