Quantcast

ഡെങ്കിപ്പനി; ഒമാനില്‍ കൊതുക് നശീകരണം ശക്തമാക്കി

MediaOne Logo

Web Desk

  • Published:

    8 April 2022 10:39 AM GMT

ഡെങ്കിപ്പനി; ഒമാനില്‍ കൊതുക് നശീകരണം ശക്തമാക്കി
X

ഒമാന്റെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊതുക് നശീകരണം ശക്തമാക്കി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 3500 ലധികം വീടുകളില്‍ കൊതുക് നശീകരണ ലായനി തളിച്ചു. 900 ലിറ്ററിലധികം കീടനാശിനിയാണ് ഇവിടെ മാത്രം ഉപയോഗിച്ചത്. ബൗഷര്‍ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ് കൂടുതല്‍ മരുന്ന് തളിച്ചത്. 2,857 വീടുകളില്‍.

വിവിധ വിലായത്തുകളിലും കാമ്പയിന്‍ നടന്നു വരികയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വിസസ് ഡയരക്ടറേറ്റ് ജനറല്‍ (ഡി.ജി.എച്ച്.എസ്-മസ്‌കത്ത്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് അനുബന്ധ അധികാരികളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്ത

നങ്ങള്‍ നടത്തുന്നത്. മാര്‍ച്ച് 27 മുതലാണ് കാമ്പയിന്‍ ആരംഭിച്ചത്. ഈ മാസം 30 വരെ കാമ്പയിന്‍ തുടരും. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ആരോഗ്യമ ന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പനിയുടെ വ്യാപനത്തിന് കാരണമാകുന്ന കൊതുകിനെ തുരത്താനുള്ള കാമ്പയിന് കഴിഞ്ഞദിവസം മസ്‌കത്ത് മാളിലും തുടക്കമായി.

TAGS :

Next Story