Quantcast

ലൈസൻസില്ലാതെ ടെന്റുകൾ വാടകക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ ടൂറിസം മന്ത്രാലയം

ടൂറിസ്റ്റ് ആക്ടിവിറ്റി ലൈസൻസില്ലാതെ ടെൻ്റുകൾ വാടകയ്ക്ക് കൊടുത്താൽ കനത്ത പിഴ ഈടാക്കും

MediaOne Logo

Web Desk

  • Published:

    9 Jan 2025 5:51 PM GMT

ലൈസൻസില്ലാതെ ടെന്റുകൾ വാടകക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ ടൂറിസം മന്ത്രാലയം
X

മസ്കത്ത്: ലൈസൻസില്ലാതെ ടെന്റുകൾ വാടകക്ക് കൊടുത്താൽ കനത്ത പിഴ ഈടാക്കുമെന്ന് ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റ് ആക്ടിവിറ്റി ലൈസൻസ് നേടിയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടെന്റ് വാടകക്ക് എടുക്കുന്നവരും ഇത് ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ലൈസൻസില്ലാതെ ടെന്റുകളും മറ്റു വസ്തുക്കളും ഹോട്ടൽ മാതൃകയിൽ വാടകക്ക് കൊടുക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാനൊരുങ്ങുകയാണ് ഒമാൻ ടൂറിസം മന്ത്രാലയം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ നിയമപ്രകാരം ടൂറിസ്റ്റ് ആക്ടിവിറ്റി ലൈസൻസ് നേടിയിരിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ലൈസൻസില്ലാതെ ടെന്റുകളും മറ്റു വസ്തുക്കളും വാടകക്ക് കൊടുക്കുന്നവർക്കുള്ള അവസാന മുന്നറിയിപ്പ് കൂടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ടെന്റുകൾ വാടകക്ക് എടുക്കുന്നവരും വാണിജ്യ ഇടപാടുകളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് അവ പൂർണ്ണമായി ലൈസൻസ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ‌ശൈത്യകാലം ആസ്വദിക്കാനായി കൂടുതൽ അന്താരാഷ്ത്ര വിനോദ സഞ്ചാരികൾ ഒമാനിലെത്തുന്ന സമയം കൂടിയാണിത്. വിനോദ സഞ്ചാരികൾക്ക് മരുഭൂമിയിലെ ക്യാമ്പിങ്ങും ടെന്റും ഏറെ പ്രിയപ്പെട്ടതാണ്. വിന്റർ ടൂറിസത്തിൽ പൈതൃക, ടൂറിസം മന്ത്രാലയം ഏറെ പ്രോത്സാഹിപ്പിക്കുന്ന മേഖല കൂടിയാണ് ക്യാമ്പിംഗ്. ഗുണനിലവാരവും സുരക്ഷാ സവിശേഷതകളും കണക്കിലെടുത്ത് ആവശ്യമായ നിയന്ത്രണങ്ങൾക്കനുസൃതമായി ക്യാമ്പുകൾ സ്ഥാപിക്കാൻ മന്ത്രാലയം ഓർമിപ്പിക്കാറുണ്ട്.

TAGS :

Next Story