Quantcast

ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Published:

    21 Oct 2023 10:46 AM GMT

ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം
X

ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം ഇന്ന് രാവിലെ 10 മണിയോടെയാണ്​ ഉണ്ടായത്​.

തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി,സുവൈ, റാസൽ ഹദ്ദ്​ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.​

സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ്​ ചലനം അനുഭവപ്പെട്ടതെന്ന്​ ​പ്രദേശവാസികൾ പറഞ്ഞു.

TAGS :

Next Story