Quantcast

ഈജിപ്ത് പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    27 Jun 2022 7:22 PM

Published:

27 Jun 2022 6:12 PM

ഈജിപ്ത് പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം
X

മസ്‌കത്ത്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് തുടക്കമായി. ഒമാനിൽ എത്തിയ പ്രസിഡന്റിന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഒമാനും ഈജിപ്തിനും ഇടയിൽ ഉള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുന്നതാകും പ്രസിഡണ്ടിന്റെ സന്ദർശനം. റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.

ഒമാനിലെ അൽ ആലം പാലസിൽ ഈജിപ്ത് പ്രസിഡന്റും ഒമാൻ സുൽത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഒമാനും ഈജിപ്തും തമ്മിലുള്ള ഉഷ്മളമായ ബന്ധത്തെ കൂറിച്ചും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളെ പറ്റിയും ഇരുവരും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. നാളെ വിവിധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണ കരാറുകളിലും ഒപ്പുവെക്കും. 2018 ഫെബ്രുവരിയിലായിരുന്നു അബ്ദുൽ ഫത്താഹ് അൽ സീസി ആദ്യമായി ഒമാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ കാലയളവിൽ ഒമാനി-ഈജിപ്ഷ്യൻ സംയുക്ത സമിതി നടത്തിയ ശ്രമങ്ങൾ സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിലടക്കം ഗുണകരാമായ വളർച്ചക്ക് സഹായകമാകുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story