ഒമാനിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ നടക്കും
പ്രാർഥനക്ക് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ
- Published:
7 July 2022 7:15 PM GMT
ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. പ്രാർഥനക്ക് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ആറ്മണിക്ക് അസൈബ സഹ്വ ടവറിന് പിൻവശത്തുള്ള ടർഫിൽ ഈദ് ഗാഹ് നടക്കും. ഖത്തറിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് നമസ്‌കാരത്തിന് നേതൃത്വം നൽകും. സുവൈഖ് വിലായത്തിലെ ഖദറ അൽഹിലാൻ സ്റ്റേഡിയത്തിൽ രാവിയെ ആറിന് നടക്കുന്ന ഈദ് ഗാഹിന് ഹാഫിദ് ജുനൈസ് വണ്ടൂരും ജഅ്‌ലാൻ ബനി ബൂആലിയിലെ ആൽഹരീബ് ഗ്രൗണ്ടിൽ രാവിലെ 6.30ന് നടക്കുന്ന പ്രാർഥനക്ക് താജുദ്ദീൻ അസ്ഹരി പെരുമ്പാവൂരും നേതൃത്വം നൽകും.
മുസന്ന ഷൂ പാർക്കിന് പിൻവശത്ത് രാവിലെ ആറ്മണിക്ക് നടകുന്ന ഈദ്ഗാഹിന് അസീസ് വയനാട് നേതൃത്വം നൽകും. ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഒമാന്റെ ആഭിമുഖ്യത്തിലും വിവിധ ഇടങ്ങളിൽ രാവിലെ 6.15ന് ഈദ്ഗാഹുകൾ നടക്കും. റൂവിയിലെ കരാമ ഹൈപ്പർ മാർക്കറ്റിന് പാർക്കിങ്ങ് സ്ഥലത്ത് നടക്കുന്ന ഈദ് പ്രാർഥനക്ക് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. വാദി കബീർ ഇബ്‌ന് ഖൽദൂൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് ഹാഷിം അംഗടിമുകറും സുവൈഖിലെ ഫുഡ്‌സ് കോമ്പൗണ്ടിൽ നടക്കുന്ന പ്രാർഥനക്ക് നൗഷാദ് സ്വലാഹി പെരുമ്പാവൂരും നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
Eid gahs will be held in Oman under the leadership of Malayali groups
Adjust Story Font
16