Quantcast

കേബിളുകളും വയറുകളും മോഷ്ടിച്ചു; ഒമാനിൽ എട്ട് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

സുഹാർ -ഷിനാസ് വിലായത്തുകളിലെ കമ്പനികളിൽ നിന്നും വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    29 Oct 2024 12:13 PM GMT

Eight Asian expats arrested in Oman for stealing cables and wires
X

മസ്‌കത്ത്: നിർമാണ സൈറ്റിൽനിന്ന് ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചതിന് എട്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. സുഹാർ - ഷിനാസ് വിലായത്തുകളിലെ നിരവധി കമ്പനികളിൽ നിന്നും നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും മോഷണം നടത്തിയ പ്രതികളെ നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് ഒമാൻ പൊലീസ് അറിയിച്ചു.



TAGS :

Next Story