ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ ചെയർമാൻ തെരഞ്ഞെടുപ്പ് മാർച്ച് 20ന്
ഒമാനിലെ 21ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് മാർച്ച് 20ന് നടക്കും. ഏപ്രിൽ ഒന്നോടെ പുതിയ ഭരണസമതി നിലവിൽ വരും. ഒമാനിലെ 21ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്.
ജനുവരി 21ന് നടന്ന ഒമാനിലെ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി പി.പി. നിതീഷ് കുമാർ, പി.ടി.കെ ഷമീർ, കൃഷ്ണേന്ദു, ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇവരിൽ നിന്നാണ് ചെയർമാനെ കണ്ടത്തേണ്ടത്. 15 പേരാണ് ഒമാനിലെ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് അംഗങ്ങളായി ഉണ്ടാകുക.
തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേർ, വാദികബീർ, ഗ്രൂബ്ര സ്കൂളിൽനിന്നുള്ള ഈ രണ്ട് വീതം പ്രതിനികൾ, ഇന്ത്യൻ സ്‌കുൾ മസ്കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും, എജ്യുക്കേഷൻ അഡ്വൈസറുമാണ് അംഗങ്ങളായി വരുന്നത്. ബാബു രാജേന്ദ്രന്‍ ചെയര്‍മാനായ കമ്മീഷന്‍റെ നേതൃത്വത്തിൽ ആണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്ന് വരുന്നത്.
Adjust Story Font
16