ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നിർബന്ധം
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം ആവശ്യമാണ്.
പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്. ഇതനുസരിച്ച് ഇലക്ട്രോണിക് വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വാറ്റ് ഒഴിവാക്കുന്നതടക്കമുള്ള നിരവധി നടപടികൾ സർക്കാർ എടുത്ത് കഴിഞ്ഞു.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാപനത്തിന്‍റെ ആവശ്യമായ വിവരങ്ങൾ വൈദ്യുതി വിതരണ കമ്പനിക്ക് സമർപ്പിച്ച ശേഷമായിരിക്കും കമ്പനി അംഗീകാരം നൽകുക. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുകയും വാഹനങ്ങളുടെ ഇനം, വിഭാഗം ഇവക്കനുസരിച്ച് നിയമാനുസൃതമായി നിജപ്പെടുത്തുകയും വേണം.
വൈദ്യുതി ചാർജിങ് പോയൻറുകളിലെ നിരക്കുകൾ അധികൃതരുടെ നിയമാനുസൃത താരിഫ് അനുസരിച്ചായിരിക്കണം.സ്വകാര്യ ഇലക്ട്രിക് ചാർജിങ് പോയൻറുകൾ നടത്തുന്നതിന്‍റെ ഉത്തരവാദിത്തം സ്ഥലം ഉടമക്കായിരിക്കും.
Adjust Story Font
16