മസ്‌കത്തിൽ യുക്രൈൻ എംബസി തുറന്നു
എംബസി വരുന്നതോടെ വിവിധമേഖലകളിലുള്ള ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടും
മസ്കത്ത്: ഒമാനിലെ മസ്‌കത്തിൽ യുക്രൈൻ എംബസി തുറന്നു. യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. എംബസി തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടാൻ സഹായിക്കും.
പുതിയ ചുവടുവെപ്പിലൂടെ ഒമാനും യുക്രൈനും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധം മെച്ചപ്പെടുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത്കൂടാതെ വാണിജ്യ, ഊർജ, കാർഷിക മേഖലകളടക്കമുള്ള വ്യത്യസ്ത മേഖലകളിലും സഹകരണം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ അംബാസഡർമ്മാരും ഒമാനിൽ താമസിക്കുന്ന യുക്രൈൻ പൗരന്മാരും പങ്കെടുത്തു.
Next Story
Adjust Story Font
16