Quantcast

ഒമാനിൽ 50 ജീവനക്കാരുള്ള തൊഴിലുടമകൾ നിർബന്ധമായും പ്രശ്‌നപരിഹാര സംവിധാനം രൂപീകരിക്കണം

തൊഴിൽ മന്ത്രാലയമാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    20 Oct 2024 12:56 PM GMT

ഒമാനിൽ 50 ജീവനക്കാരുള്ള തൊഴിലുടമകൾ നിർബന്ധമായും പ്രശ്‌നപരിഹാര സംവിധാനം രൂപീകരിക്കണം
X

മസ്കത്ത്: ഒമാനിൽ 50 ഉം അതിലധികവും തൊഴിലാളികളുള്ള തൊഴിലുടമകൾ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഒരു ഔപചാരിക നടപടിക്രമം നിർബന്ധമായും സ്ഥാപിക്കണമെന്ന് തൊഴിൽ മന്ത്രാലയം. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, തൊഴിലാളിക്ക് തൊഴിലുടമയുടെ നടപടികൾക്കെതിരെ പരാതി നൽകാനാവും. പരാതികൾ മന്ത്രാലയത്തിന് നേരിട്ട് സമർപ്പിക്കാനുള്ള അവകാശം ജീവനക്കാർക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, കമ്പനിക്കുളിൽ തന്നെയുള്ള പരിഹാരത്തെയാണ് പുതിയ പ്രകിയ പ്രോത്സാഹിപ്പിക്കുന്നത്.

മൂന്ന് ഘട്ടമായാണ് പുതിയ പ്രശ്‌ന പരിഹാരം.

1) ജിവനക്കാർ ആദ്യം അവരുടെ മാനേജറോട് പരാതി സമർപ്പിക്കണം. ഇതിന് രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ പ്രതികരണം നൽകണം.

2) മാനേജർ പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയോ പരാതി നിരസിക്കുകയോ ചെയ്താൽ ജീവനക്കാരന് തൊഴിൽ ദാതാവിനെയോ അവരുടെ പ്രതിനിധിയെയോ അറിയിക്കാനാവും. ഇവർ അഞ്ചു ദിവസത്തിനുള്ളിൽ പ്രതികരണം നൽകണം.

3) തുടർന്നും പ്രതികരണം ലഭിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ തൊഴിൽ മന്ത്രാലയത്തിലെ അഡമിനിസ്‌ട്രേറ്റീവ് ഡിവിഷനിൽ തൊഴിലാളിക്ക് പരാതി നൽകാവുന്നതാണ്.

ജോലി സ്ഥലത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിന് പുതിയ നിയന്ത്രണം നടപ്പിലാക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് അഭ്യർഥിച്ചു.

TAGS :

Next Story