ഒമാനിലെ വായു ഗുണനിലവാരം പരിശോധിക്കാൻ വെബ്‌സൈറ്റുമായി പരിസ്ഥിതി അതോറിറ്റി
വിവിധ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പുതുക്കിയതും കൃത്യവുമായ വിവരങ്ങൾ നൽകുന്ന പ്ലാറ്റ്ഫോം പൊതു ഉപയോഗത്തിന് ലഭ്യമാക്കി
മസ്‌കത്ത് : ഒമാനിലെ വായു ഗുണനിലവാരം പരിശോധിക്കാൻ വെബ്‌സൈറ്റുമായി പരിസ്ഥിതി അതോറിറ്റി. വിവിധ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പുതുക്കിയതും കൃത്യവുമായ വിവരങ്ങൾ നൽകുന്ന നൂതന പ്ലാറ്റ്ഫോം (https://www.naqi.ea.gov.om/) പൊതു ഉപയോഗത്തിന് ലഭ്യമാക്കി.
പരിസ്ഥിതി അവബോധം വർധിപ്പിക്കുകയും വ്യക്തികളെ അവരുടെയും കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് അതോറിറ്റി നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞു.
വായു ഗുണനിലവാരത്തെക്കുറിച്ചുള്ള തത്സമയ ഡാറ്റ നൽകുന്നതിലൂടെ, പരിസ്ഥിതി സാഹചര്യങ്ങൾ നിരീക്ഷിക്കാനും പ്രതികരിക്കാനുമുള്ള വിലപ്പെട്ട ഇടമായി ഈ പ്ലാറ്റ്‌ഫോം സമൂഹത്തിന് ഉപകാരപ്പെടും. വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താനും ലഭ്യമായ ഡാറ്റ പ്രയോജനപ്പെടുത്തി നല്ല ജീവിതശൈലി തെരഞ്ഞെടുക്കാനും പരിസ്ഥിതി അതോറിറ്റി എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, തുടർച്ചയായ അപ്ഡേറ്റുകൾക്കായി പ്ലാറ്റ്ഫോം പിന്തുടരാനും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒമാൻ കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ പങ്കെടുക്കാനും അതോറിറ്റി പൊതുജനങ്ങളെ ക്ഷണിക്കുന്നു.
Adjust Story Font
16