Quantcast

നാട്ടിലേക്കുള്ള പണമയയ്ക്കൽ: 2021ൽ 7.5 ശതമാനം കുറവെന്ന് ഒമാൻ സെൻട്രൽ ബാങ്ക്

പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത് എന്നും ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-07 19:04:55.0

Published:

7 Feb 2023 6:15 PM GMT

നാട്ടിലേക്കുള്ള പണമയയ്ക്കൽ: 2021ൽ 7.5 ശതമാനം കുറവെന്ന് ഒമാൻ സെൻട്രൽ ബാങ്ക്
X

വിദേശികൾ നാട്ടിലേക്കുള്ള പണമയക്കൽ 2021ൽ 7.5 ശതമാനം കുറഞ്ഞതായി ഒമാൻ സെൻട്രൽ ബാങ്ക്. 2021ൽ 312 കോടി റിയാലാണ് വിദേശികൾ നാട്ടിലേക്ക് അയച്ചത്. പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത് എന്നും ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

കോവിഡിനെ തുടർന്ന് വിദേശികൾ ഒമാൻ വിട്ടതാണ് നാട്ടിലേക്ക് പണം അയക്കുന്നത് കുറയാൻ പ്രധാന കാരണം. 2015 മുതൽ ഒമാനിൽനിന്നും പുറത്തേക്കുള്ള പണം അയക്കൽ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 2020ലും വിദേശികളുടെ പണം അയക്കൽ നാലു ശതമാനം കുറഞ്ഞിരുന്നു. ഒമാനിലെ വിദേശികളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷമായി കുറയുകയായിരുന്നു. 2019ൽ വിദേശികളുടെ എണ്ണം 1.712 ദശലക്ഷമായിരുന്നു.

2020ൽ ഇത് 1.443 ദശലക്ഷമായി കുറഞ്ഞു. 2021ൽ വിദേശികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 1.409 ദശലക്ഷമായി തീരുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ വർഷത്തോടെ സാമ്പത്തികരംഗം മെച്ചപ്പെടുകയും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോവുന്ന പ്രവണതകൾ കാണിക്കുകയും ചെയ്തു. ഇതോടെ നിക്ഷേപം വർധിക്കുകയും സാമ്പത്തിക മേഖലയിൽ പുത്തൻ ഉണർവ് പ്രകടമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, വിദേശത്തേക്കുള്ള പണം അയക്കൽ കുറഞ്ഞെങ്കിലും ഒമാൻറെ ആഭ്യന്തര നിക്ഷേപം 2021ൽ 30.5 ശതമാനം വർധിച്ചിട്ടുണ്ട്.

TAGS :

Next Story