Quantcast

ഒമാനിലെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണം 42% കടന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 July 2024 10:44 AM GMT

ഒമാനിലെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണം 42% കടന്നു
X

മസ്‌കത്ത്: ഒമാനിലെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണം 42.38 ശതമാനമായി ഉയർന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇൻഫർമേഷൻ (NCSI) അറിയിച്ചു. ജൂലൈ 14 ലെ കണക്കനുസരിച്ച് ഒമാന്റെ ജനസംഖ്യ 52,11,021 ആണ്. ഇതിൽ 29,57,297 പേർ ഒമാനി വംശജരും 22,53,724 പേർ പ്രവാസികളുമാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവാസി ജനസംഖ്യയിൽ വർധനയുണ്ടായിട്ടുണ്ട്. 2023 സെപ്റ്റംബർ മാസത്തോടെ ഒമാന്റെ ജനസംഖ്യ 51,36,957 ആയിരുന്നു. ഇതിൽ 22,24,893 പേർ പ്രവാസികളായിരുന്നു. 2020-ൽ 11 ശതമാനം (2,18,000) കുറഞ്ഞിരുന്ന പ്രവാസി ജനസംഖ്യ 2022-ലെ നാലാം പാദത്തിൽ രണ്ട് മില്യൺ കടന്ന് കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിരുന്നു.

മസ്‌കത്ത് ഗവർണറേറ്റിലാണ് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ളത്. 2023 ഒക്ടോബർ മാസത്തോടെ ഒമാന്റെ ആകെ ജനസംഖ്യയിൽ 14,73,624 പേരും മസ്‌കത്ത് ഗവർണറേറ്റിലാണ് താമസിക്കുന്നത്. ഇതിൽ 38.9 ശതമാനം ഒമാനി വംശജരും 61.1 ശതമാനം പ്രവാസികളുമാണ്.

TAGS :

Next Story