ഒമാനിൽ പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങള്‍
ഒമാനിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോട് അനുബന്ധിച്ചാണ് ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും
Representative image
മസ്കത്ത്: ആത്മ സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്മരണകൾ പുതുക്കി ഒമാനിലെ വിശ്വാസികൾ ബുധനാഴ്ച ബലിപ്പെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുകിയിട്ടുള്ളത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്.
ഒമാനിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോട് അനുബന്ധിച്ചാണ് ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്. അതേസമയം, ഇത്തവണ മലയാളി കൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കുറവായിരിക്കും. മധ്യവേനലവധി ആരംഭിച്ചതോടെ ഭൂരഭാഗം പ്രവാസികളും നേരത്തെ തന്നെ നാടണഞ്ഞിരുന്നു.
പെരുന്നാളിനായുള്ള അവസാന വട്ട ഒരുക്കത്തിനായി സ്വദേശികളും വിദേശികളും ഒഴുകിയതോടെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരമ്പരാഗത സൂഖുകളിലും ചൊവ്വാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
Adjust Story Font
16