Quantcast

ഫാക് കുർബ സംരഭം: ഒമാനിൽ 999 പേർ ജയിൽ മോചിതരായി

MediaOne Logo

Web Desk

  • Published:

    4 April 2025 6:34 PM

ഫാക് കുർബ സംരഭം: ഒമാനിൽ 999 പേർ ജയിൽ മോചിതരായി
X

ഒമാനിൽ ഫാക് കുർബ സംരഭത്തിലൂടെ 999പേർക്ക് ജയിൽ മോചനം സാധ്യമാക്കിയതായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ. വിവിധ ഗവർറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് ഉറ്റവരുടെ അടുത്തെത്തിയത്. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.

ഈ വർഷം 1,300 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം 999 പേർക്കാണ് മോചനം സാധ്യമാക്കിയത്. രണ്ട്ഘട്ടങ്ങളിലായാണ് ഇത്രയുംപേരെ മോചിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 511പേരെയും രണ്ടാം ഘട്ടത്തിൽ 488 ആളുകളുമാണ് ജയിൽ മോചിതരായത്. കൂടുതൽ വ്യക്തികളെ മോചിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ-റുബൈ പറഞ്ഞു. വിവിധ സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവരിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു. ഈ സംരംഭത്തിന്റെ വിജയത്തിന് നേരിട്ടും അല്ലാതെയും സംഭാവന നൽകിയ എല്ലാവരെയും നന്ദി അറിയിക്കുകയണെന്നും ഡോ. അൽ-റുബൈ പറഞ്ഞു. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 7000ൽ അധികം ആളുകൾക്ക് നിയമ സഹായം നൽകി മോചിപ്പിച്ചിട്ടുണ്ട്

TAGS :

Next Story