കേരളത്തിൽനിന്ന് ഒമാനിലേക്ക് വിമാന ടിക്കറ്റുകൾ കിട്ടാനില്ല
ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്
അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. അതോടൊപ്പം സെപ്റ്റംബർ 13 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തുന്ന ഒമാൻ എയറും കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും സർവീസ് നടത്തുന്ന സലാം എയറും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇവയിലൊന്നും ആദ്യ ആഴ്ചകളിൽ സീറ്റുമില്ല.
ഇന്ത്യയിൽനിന്നുള്ള എല്ലാ സെക്ടറുകളിലെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. നീണ്ട കാലം ജോലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഈ ഉയർന്ന നിരക്ക് വലിയ തിരിച്ചടിയാവുകയാണ്.
Adjust Story Font
16