അൽ ആമിറാത്ത് -അൽ നസീം പാർക്കുകളിൽ ശനിയാഴ്ച സൗജന്യ പ്രവേശനം
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50% ഇളവ്
ജനുവരി 11 ശനിയാഴ്ച അൽ ആമിറാത്ത് പബ്ലിക് പാർക്കിലേക്കും അൽ നസീം പബ്ലിക് പാർക്കിലേക്കും സൗജന്യ പ്രവേശനം നൽകുമെന്ന് മസ്‌കത്ത് നൈറ്റ്‌സ് അധികൃതർ. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ കുട്ടികളുടെ പരിപാടിക്കുള്ള ടിക്കറ്റിൽ 50% ഇളവ് നൽകുമെന്നും അറിയിച്ചു. 'സെലബ്രേറ്റ് എവരി സ്‌റ്റോറി'യുടെ ടിക്കറ്റിനാണ് ഇളവ്.
അതേസമയം, ജനുവരി 11 ശനിയാഴ്ച ഖുറം നാച്ച്വറൽ പാർക്ക് അടച്ചിടുമെന്ന് മസ്‌കത്ത് നൈറ്റ്‌സ് അധികൃതർ അറിയിച്ചു. പ്രവർത്തന സംബന്ധമായ കാരണങ്ങളാലാണ് അടച്ചിടുകയെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും തുറക്കും.
Next Story
Adjust Story Font
16