Quantcast

ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ

ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവുമായി ചേർന്ന് നവംബർ 30 വരെയാണ് സൗകര്യമൊരുക്കുക

MediaOne Logo

Web Desk

  • Published:

    4 Sep 2024 6:26 AM

Oman ranks among the top tourist destinations in Middle East Africa
X

മസ്‌കത്ത്: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയറും ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവും (എംഎച്ച്ടി). നവംബർ 30 വരെയാണ് ഓഫർ. പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്‌കത്തിൽ സ്റ്റോപ്പുള്ള ഒരു രാത്രി സൗജന്യ ഹോട്ടൽ താമസം നൽകും. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസത്തെ നിരക്കിൽ രണ്ട് രാത്രി താമസവും നൽകും.

കൂടാതെ, ടൂറുകൾ, കാർ വാടക, മറ്റ് സേവനങ്ങൾ എന്നിവയിൽ വൻ ഡിസ്‌കൗണ്ടും ലഭിക്കും. ഇതിലൂടെ ഒമാൻ തലസ്ഥാനമടക്കമുള്ള സ്ഥലങ്ങൾ ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരം ലഭിക്കും. പ്രകൃതിസൗന്ദര്യവും സമ്പന്നമായ പൈതൃകവുമുള്ള ഒമാനിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ഒമാൻ എയർ.

TAGS :

Next Story