ഒമാനിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചു
ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക
ഒമാനിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക. എല്ലാ വിലായത്തുകളിലും ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. മസ്കത്ത് ഗവർണറേറ്റിൽ അൺസ്കിൽഡ് തൊഴിലാളികൾക്കായി രണ്ടിടത്ത് വാക്സിനേഷൻ നടന്നുവരുന്നതായി മസ്കത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ബുറൈമി ഗവർണറേറ്റിൽ വിദേശ തൊഴിലാളികളുടെ സൗജന്യ വാക്സിനേഷൻ പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Next Story
Adjust Story Font
16