Quantcast

മാധ്യമ സ്വാതന്ത്ര്യം പരമപ്രധാനം, കാരണമില്ലാത്ത വിലക്കിനോട് യോജിപ്പില്ല; മീഡിയവൺ സംപ്രേഷണ വിലക്കിൽ ശശിതരൂർ

ചാനൽ വിലക്കിനെതിരെ മീഡിയവണ്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    3 March 2022 5:24 AM GMT

മാധ്യമ സ്വാതന്ത്ര്യം പരമപ്രധാനം, കാരണമില്ലാത്ത വിലക്കിനോട് യോജിപ്പില്ല; മീഡിയവൺ സംപ്രേഷണ വിലക്കിൽ ശശിതരൂർ
X

വ്യക്തമായ കാരണമില്ലാതെ ഒരു വാർത്താമാധ്യമത്തെ വിലക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ശശി തരൂർ എം.പി. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ പരമപ്രധാനമാണ്.

വാർത്താവിതരണകാര്യ പാർലമെന്ററി സമിതി ചെയർമാൻ എന്ന നിലയിൽ മീഡിയവൺ വിലക്കിൽ ഇടപെട്ടിരുന്നുവെന്നും ശശി തരൂർ മസ്കത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേ സമയം, ചാനൽ വിലക്കിനെതിരെ മീഡിയവണ്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.

TAGS :

Next Story