ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നു: യൂത്ത് അസോസിയേഷൻ ഓഫ് സലാല
സലാല: ദീർഘനാളത്തെ പോരാട്ടങ്ങളിലൂടെ സ്ത്രീ സമൂഹം നേടിയെടുത്ത അവകാശങ്ങളെ ഹനിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്ന് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു.
Gender neutrality undermines women's rights: Youth Association of Salalahസർക്കാരിന്റെ പോരായ്മകളെ മറച്ച് വയ്ക്കാനുള്ള ശ്രമമാണിത്. ജെൻഡർ ന്യൂട്രാലിറ്റി ന്യായീകരിക്കാൻ ആളില്ലാതായിരിക്കുന്നു. ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങൾ പുറകോട്ട് പോകുന്ന അവസ്ഥയാണ് ലോകത്തുള്ളത്. സാമൂഹ്യ ഘടനയെ തകിടം മറിക്കുകയും സദാചാര മൂല്യങ്ങളെ ഹനിക്കുകയു ചെയ്യുന്ന നടപടിയിൽനിന്ന് സർക്കാരുകൾ പിന്നോട്ട് പോകണമെന്നും, ജൻഡർ ജസ്റ്റിസ് നടപ്പാക്കാൻ സന്നദ്ധമാവണമെന്നും സിമ്പോസിയത്തിൽ അഭിപ്രായമുയർന്നു.
ഐ.എം.ഐ ഹാളിൽ നടന്ന പരിപാടിയിൽ യാസ് പ്രസിഡന്റ് മുസാബ് ജമൽ അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി , മുനീർ മുട്ടുങ്ങൽ, സാജിത ഹഫീസ്, ഫസ്‌ന അനസ്, കെ.പി അർഷദ്, സാഗർ അലി എന്നിവർ വിഷയത്തിൽ വ്യത്യസ്ത ഭാഗങ്ങളിലൂന്നി സംസാരിച്ചു. യാസ് വൈസ് പ്രസിഡന്റ് മുസ്തഫ മേപ്പുള്ളി സ്വാഗതവും സെക്രട്ടറി ശഹീർ കണമല നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
Adjust Story Font
16