ഗിരീഷ് കുമാർ പിള്ളക്ക് ഒമാന്‍റെ ദീർഘകാല വിസ ലഭിച്ചു
പത്ത് വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽനിന്ന് ഏറ്റുവാങ്ങി
മസ്‌ക്കത്ത്: ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനയ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു. പത്ത് വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽനിന്ന് ഏറ്റുവാങ്ങി. വിസ അനുവദിച്ച് തന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസന കുതിപ്പിന് പുത്തൻ ഉണർവേകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഗിരീഷ് കുമാർ പിള്ള പറഞ്ഞു.
ജി.കെ ഗ്രൂപ്പിന് കീഴിൽ 'ജി.കെ. റിക്രൂട്ടർസ് എന്ന സ്ഥാപനം ഒമാനിൽ ഉടൻ തന്നെ പ്രവർത്തനം തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.കമ്പനി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സ്പോൺസർ അബ്ബാസ് അൽ ലവാത്തി, ജി.കെ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ ഗോപകുമാർ പിള്ള, എച്ച് ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ ഹെഡ് മുഹമ്മദ് റയീസ്, മറ്റു ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
Next Story
Adjust Story Font
16