ഗോദാവർത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡർ
കാലാവധി പൂർത്തിയാക്കിയ അമിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ഉടൻ ചുമതലയേൽക്കും

മസ്‌കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവിസിലെ 1993 ബാച്ചുകാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയാണ്.
കാലാവധി പൂർത്തിയാക്കി മടങ്ങുന്ന നിലവിലെ അംബാസഡർ അമിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും.
Next Story
Adjust Story Font
16