Quantcast

സലാലയിൽ ഗൾഫ് മാധ്യമം കാമ്പയിൻ ആരംഭിച്ചു

വരിക്കാർക്ക് നിരവധി സമ്മാന പദ്ധതികൾ

MediaOne Logo

Web Desk

  • Published:

    3 March 2023 4:05 AM GMT

Gulf madhyamam campaign Salalah
X

രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ഗൾഫ് മാധ്യമം പ്രചരണ കാമ്പയിന് സലാലയിൽ തുടക്കമായി. കേരള വിങ് കൺവീനർ ഡോ. ഷാജി പി. ശ്രീധർ വരി ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കാമ്പയിൻ കാലത്ത് മുൻകൂട്ടി പണമടച്ച് വരിചേരുന്നവരുന്നവർ 58 റിയാലിന് പകരം 39 റിയാൽ നൽകിയാൽ മതിയാകും.

കൂടാതെ 14 റിയാലിന്റെ സമ്മാനങ്ങളും ലഭിക്കും. സീപേൾസിന്റെ 10 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ, പെൻഗ്വിന്റെ മൂന്ന് റിയാലിന്റെ വൗച്ചർ, മസൂണീന്റെ ചീസ് എന്നിവയാണ് സമ്മാനങ്ങൾ. കൂടാതെ കുടുംബം മാസിക ഒരു വർഷത്തേക്ക് തീർത്തും സൗജന്യമായി ലഭിക്കുകയും ചെയ്യും.

കുടുംബം മാസിക മാത്രമായി വാർഷിക വരി ചേരുന്നവർ 6.500 റിയാലിനു പകരം 4 റിയാൽ നൽകിയാൽ മതി. ഇതിന് പെൻഗ്വിന്റെ മൂന്ന് റിയാലിന്റെ വൗച്ചറും മസൂണിന്റെ ചീസും സമ്മാനമായി ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ മാധ്യമം-മീഡിയവൺ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലിം സേട്ട്, കാമ്പയിൻ കൺവീനർ അയൂബ് വി,സെക്രട്ടറി അൻസാർ കെ.പി, സാബുഖാൻ, സജിദ്ഖാൻ, കെ.എ സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കായി 93320580, 95629600 എന്ന നമ്പരുകളിലാണ് വിളിക്കേണ്ടത്.

TAGS :

Next Story