ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച യാത്രാനുമതി നിഷേധിച്ചിരുന്നു
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള കവറേജുള്ളതാകണം ഇൻഷൂറൻസെന്ന് സർക്കുലറിൽ പറയുന്നു. സ്വദേശികൾ ഒഴിച്ചുള്ള മുഴുവൻ യാത്രക്കാർക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാൽ വരെയാണ് ഇൻഷൂറൻസിന് ചെലവ് വരുക. ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനുമതി നിഷേധിച്ചിരുന്നു.
Next Story
Adjust Story Font
16