Quantcast

ഹൃദയാഘാതം: ചേളാരി സ്വദേശി സലാലയിൽ നിര്യാതനായി

ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-02-21 12:21:43.0

Published:

21 Feb 2023 11:23 AM GMT

Ashraf
X

Ashraf

ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് (50) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എത്തി പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി സാധയിലെ അൽ കാഫില ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ അഫ്‌സത്ത്. ആദിൽ അദ്‌നാൻ, അഫ്‌നാൻ, ഷൻസ എന്നിവർ മക്കളാണ്. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു.

TAGS :

Next Story