Quantcast

ഹ്യദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

മഞ്ചേരി വെളിമുക്ക് പടിക്കൽ സ്വദേശി പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    21 Sept 2024 8:21 PM IST

ഹ്യദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
X

സലാല: മലപ്പുറം മഞ്ചേരി വെളിമുക്ക് പടിക്കൽ സ്വദേശി പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസ് (62) സലാലയിൽ നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു.

സാദ ഷാബിയത്തിൽ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം. ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകൾ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത് നടപടികൾ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ മ്യതദേഹം സലാലയിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story