ഹൃദയാഘാതം: തിരൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. തിരൂർ നിറമരത്തുർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽ വീട്ടിൽ ഉസ്മാൻ ( 56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 11.30 ഓടെ ജോലി ചെയ്യുന്ന സ്വദേശിയുടെ വീടിന്റെ ഗേറ്റിന് സമീപം കുഴഞ്ഞ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആംബുലൻസെത്തി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെത്തിച്ചു.
ഏതാനും മാസം മുമ്പാണ് ജോലിക്കായി സലാലയിലെത്തിയത്. നേരത്തെ സൗദിയിലും പ്രവാസിയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ ഫൗസിയ. മക്കൾ ഫാത്തിമ റിഫാന, ഫാത്തിമ റുഫൈദ, ഫാത്തിമ റിസ. സഹോദരൻ അലി ഹാജി സലാലയിലുണ്ട്.
Next Story
Adjust Story Font
16