Quantcast

ഒമാനിൽ ചൂട് കൂടുന്നു; ഏറ്റവും കൂടുതൽ ബർകയിൽ

ബർകയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ താപനില 48.1ºC

MediaOne Logo

Web Desk

  • Updated:

    2024-06-19 09:09:08.0

Published:

19 Jun 2024 8:45 AM GMT

It will be hot in Saudi Arabia in the coming days
X

മസ്‌കത്ത്: ഒമാനിൽ ചൂട് കൂടുന്നു. ഏറ്റവും കൂടുതൽ ചൂടുള്ളത് ബർകയിലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിൽ അറിയിക്കുന്നത്. ബർകയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ താപനില 48.1 ºC ആണ്.

ഹംറാഉദ്ദുറൂഇൽ 47.8, റുസ്താഖ് 47.5, സുനൈന 47.4, സുഹാർ 47.4, ബിദ്ബിദ് 47.2, സഹം 47.0 ബുറൈമി 47.0 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. അൽ ഇർസ്വാദുൽ ഒമാനിയ്യ എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വിവരം അറിയിച്ചത്.

അതേസമയം, ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ദൽകൂത്തിലാണ്. 21.7 ºC ആണ് 24 മണിക്കൂറിനിടെ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഖൈറൂൻ ഹീർത്തി 22.5, സയ്ഖ് 23.2, വാദി അൽ മആവിൽ 23.4, ഷലീം 25.0, സുംരീത് 25.6, ഹലാനിയത് 25.9, ജാസിർ 26.1 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ കുറഞ്ഞ താപനില.

TAGS :

Next Story