Quantcast

ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

ഡിസംബർ 26ന് രാവിലെ നാലുമുതൽ വൈകീട്ട് നാലുവരെയാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    25 Dec 2024 11:30 AM GMT

ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
X

മസ്കത്ത്: ഒമാനിൽ നാളെ (2024 ഡിസംബർ 26) ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാവിലെ നാലു മുതൽ വൈകീട്ട് നാലുവരെയാണ് മുന്നറിയിപ്പുള്ളത്. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 15-35 മില്ലിമീറ്റർ വരെ മഴ പെയ്‌തേക്കും. ഇതിനോടൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.

ഇതുകൂടാതെ മുസന്ദം, ദാഖിലിയ, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിൽ 5-15 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും പ്രവചനമുണ്ട്. മഴ പെയ്യുമ്പോൾ തിരശ്ചീന ദൃശ്യപരത കുറയുമെന്നും മണിക്കൂറിൽ 28-64 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും സിഎഎ മുന്നറിയിപ്പ് നൽകി. തിരമാലകളുടെ ഉയരം 1.5-2.5 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കാനും വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

TAGS :

Next Story