Quantcast

ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ

ബുധനാഴ്ച വരെ മഴ തുടരും

MediaOne Logo

Web Desk

  • Published:

    11 Feb 2024 6:07 PM GMT

Heavy rain Oman
X

മസ്‌കത്ത്: ന്യൂന മർദത്തെ തുടർന്ന് മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച കനത്ത മഴ ലഭിച്ചു. ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി മസ്‌കത്ത് ഗവർണറേറ്റിലെ അമീറാത്ത്-ബൗശർ റോഡ് അധികൃതർ പൂർണമായി അടച്ചു.

അമീറാത്ത്, നഖൽ, ജഅലാൻ ബൂ അലി, ഖുറിയാത്ത്, റൂവി, വാദി കബീർ, ബൗഷർ, ബർക്ക, സൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ന്യൂനമർദം ക്രമേണ ദുർബലമാകും. കടലിൽ പോകുന്നവർ ദൂരക്കാഴ്ചയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ ഒമാനിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പെതു-സ്വകാര്യ മേഖലയിലെ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം പറഞ്ഞു. എന്നാൽ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ സ്‌കൂളുകൾ പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story