Quantcast

ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു

ഇന്നും നാളെയും മഴ തുടരും

MediaOne Logo

Web Desk

  • Published:

    28 Dec 2022 4:39 AM GMT

ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു
X

മസ്‌കത്ത് ഉൾപ്പെടെ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. ന്യൂനമർദത്തിന്റെ ഫലമായി നാളെ വരെ മിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയായ മസ്‌കത്തുൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ റോഡുകളിൽ വെള്ളം കയറി. വിവിധ ഇടങ്ങളിൽ കുടുങ്ങിയ 50ൽ അധികം ആളുകളെ രക്ഷിച്ചു. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻകരുതൽ നടപടികളുമായി റോയൽ ഒമാൻ പൊലീസും രംഗത്തുണ്ട്. മത്ര, അൽഖുവൈർ, ദാർസൈത്ത്, ഹമരിയ, ഖുറം, സീബ്, മബേല തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് മസ്‌കത്ത് ഗവർണറേറ്റിൽ ഉച്ച കഴിഞ്ഞ് വിദിഭ്യാസ സ്ഥാപനങ്ങൾക്ക് താൽകാലിക അവധി നൽകി.

ന്യൂനമർദത്തിന്റെ ഫലമായി വ്യാഴാഴ്ച വരെ മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, തെക്ക്-വടകക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

TAGS :

Next Story